താനൂര്‍ കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
താനൂര്‍: താനൂര്‍ കടലില്‍ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൈറാത്ത് എസ് ഉമറുല്‍ ഫാറൂഖ് എന്ന വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുന്നേ കാണാതായ പാലക്കാട് കൈപ്പുറം സ്വദേശിനി സുലൈഖ(55)എന്ന സ്ത്രീയുടെ മൃതദേഹം ആണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
പൊന്നാനി ഫിഷറീസ് ഓഫീസില്‍ വിവരമറിയിക്കുകയും എഡിയുടെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ ഹാര്‍ബറില്‍ നിന്നുള്ള റെസ്‌ക്യൂ മറൈന്‍ എന്‍ഫോയിസ്മെന്റ് പോലീസ് ഉദ്യോഗസ്ഥനായ ശരണ്‍കുമാറിന്റെ നേതൃത്വത്തില്‍ താനൂരിലെ സി റസ്‌ക്യൂ, റൗണ്ട് റെസ്‌ക്യൂ പ്രവര്‍ത്തകര്‍ ബോട്ടില്‍ മൃതദേഹം അഞ്ച് മണിയോടെ കരക്കെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം കോസ്റ്റല്‍ പോലീസിന് കൈമാറുകയും ചെയ്തു. മൃതദേഹം തിരുരങ്ങാടി ഗവ: ഹോസ്പിറ്റലില്‍ നിന്നും ബന്ധുക്കള്‍ ഏറ്റുവാങ്ങി.
Also Read; ന്യൂസ് ക്ലിക്ക് സ്ഥാപകനും എച്ച് ആറും 7 ദിവസം പോലീസ് കസ്റ്റഡിയില്‍