2000 രൂപയുടെ നോട്ടുകള്‍ ഇനിയും മാറിയില്ലേ; ഇനിയും മാറ്റാന്‍ അവസരം
ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ മാറ്റാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും. എന്നാലും റിസര്‍വ് ബാങ്കിന്റെ 19 റീജിയണല്‍ ഓഫീസുകള്‍ വഴി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകള്‍ മാറാന്‍ കഴിയും.
3.43 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരണത്തിലുണ്ടായിരുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 12,000 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരികെയെത്താനുള്ളത്. മെയ് 23 മുതലാണ് 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
Also Read; സൗദിയില്‍ 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ 20,000 റിയാല്‍ പിഴ
നേരത്തെ നിശ്ചയിച്ചിരിക്കുന്ന തീരുമാനപ്രകാരം 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസാന തീയതി സെപ്തംബര്‍ 30 ആയിരുന്നു. എന്നാല്‍ അതിന് ശേഷം നോട്ട് മാറ്റാനുള്ള തീയതി ആര്‍ബിഐ ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.