February 5, 2025
#Top Four

മിന്നല്‍ പ്രളയം: കാണാതായ 62 പേരെ ജീവനോടെ കണ്ടെത്തി

ദില്ലി: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി. ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഇനിയും 81 പേരെ കണ്ടെത്താനുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എസ്എസ്ഡിഎംഎ) അറിയിച്ചു.

അതേസമയം, സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഏഴ് സൈനികരുടെയടക്കം 29 മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 73 ആയി.

രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുകയാണെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. സംസ്ഥാനത്ത് പ്രളയത്തില്‍ 1173 വീടുകളാണ് തകര്‍ന്നത്. സിക്കിം മുഖ്യമന്ത്രി പ്രേം സിംങ് തമാങ് ചുങ്താങ് ഡാം തകര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read; മലപ്പുറത്തെ യുവാവിന്റെ പരാതി; നീലേശ്വരത്തെ ശൗചാലയത്തിന്റെ പൂട്ട് പൊളിച്ച് പോലീസ്

ഡാം തകര്‍ന്നതാണ് നാശനഷ്ടങ്ങള്‍ കൂട്ടിയത്. ഡാം നിര്‍മ്മാണത്തില്‍ മുന്‍ സര്‍ക്കാര്‍ ഗുണനിലവാരം ഉറപ്പാക്കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *