January 15, 2025
#Business

ഗംഭീര ഓഫറുകള്‍, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവകാല ആഘോഷമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു. പ്രൈം അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേ പ്രവേശനം നല്‍കിക്കൊണ്ട് ഒക്ടോബര്‍ 8 മുതലാണ് ഓഫറുകള്‍ ആരംഭിച്ചത്. ആമസോണില്‍ ബിഗ് ഡീലുകള്‍, ബിഗ് സേവിംഗ്സ്, ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടൈന്‍മെന്റ് വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചുകള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനായി ഒരുക്കിയിട്ടുണ്ട്.

എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, EMI ഇടപാടുകള്‍ എന്നിവയില്‍ 10% ഉടനടി നല്‍കുന്ന കിഴിവ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ നോ-കോസ്റ്റ് EMI, മറ്റ് പ്രമുഖ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള ആവേശകരമായ ഓഫറുകള്‍ എന്നിവയും അവയ്ക്ക് പുറമേ മറ്റനവധി ഓഫറുകളും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 1 ലക്ഷം വരെയുളള തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്നതിനും അടുത്ത മാസം പണം തിരികെയടയ്ക്കുന്നതിനും സൗകര്യമൊരുക്കി ആമസോണ്‍ പേ ലേറ്റര്‍ സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഉടനടിയുളള ക്രെഡിറ്റ് ലഭിക്കും. ലൈഫ്‌ടൈം ഫ്രീ ആമസോണ്‍ പോ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്‌സ്‌ചേഞ്ചുകളും ഈ ഉല്‍സവകാല ഷോപ്പിംഗ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകരിക്കും, ഒപ്പം Amazon ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ 10% വരെ ക്യാഷ്ബാക്കും ലഭ്യമാണ്.

Also Read; ഗൂഢാലോചന നടന്നെങ്കില്‍ അത് സിപിഎമ്മില്‍ നിന്നാകും, പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവര്‍: വി.ഡി സതീശന്‍

Leave a comment

Your email address will not be published. Required fields are marked *