February 5, 2025
#Top Four

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. 2017-ലെ അക്ഷര ലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായതാണ് കാര്‍ത്ത്യായനിയമ്മയെ പ്രശസ്തയാക്കിയത്.

കാര്‍ത്ത്യായനിയമ്മയെ തേടി 2018-ലെ നാരീശക്തി പുരസ്‌കാരവും എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കാര്‍ത്ത്യയനിയമ്മ താരമായി.

Also Read; സുരേഷ് ഗോപിയോട് ദേഷ്യം, എം കെ സാനുവിനെ പു.ക.സ വിലക്കിയതില്‍ വിവാദം പുകയുന്നു

ചേപ്പാട് മുട്ടം സ്വദേശിയായ കാര്‍ത്ത്യായനിയമ്മ 96-ാം വയസ്സിലാണ് അക്ഷരം പഠിച്ചുതുടങ്ങുന്നത്. ആദ്യ പരീക്ഷയില്‍ത്തന്നെ നാല്‍പ്പതിനായിരത്തോളംപേരെ പിന്തള്ളി 98 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. അക്ഷരം പഠിച്ചതിനു പിന്നാലെ കംപ്യൂട്ടര്‍ പഠിക്കാനും കൊതിയുണ്ടെന്ന് അഭിമുഖത്തില്‍ പറഞ്ഞതിനു പിന്നാലെ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇടപെട്ട് ലാപ്‌ടോപ് സമ്മാനിച്ചിരുന്നു.

Join with metropost: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *