കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം; ആനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്ന് സംശയം
കണ്ണൂര്‍: ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് സംശയം. ഉളിക്കല്‍ ടൗണിന് സമീപം അത്രശേരി ജോസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിരവധി പരിക്കുകള്‍ മൃതദേഹത്തില്‍ ഉള്ളതായി എംഎല്‍എ സജി ജോസഫ് പറഞ്ഞു. ആനയിറങ്ങിയ വിവരമറിഞ്ഞ് ഉളിക്കല്‍ ടൗണിലേക്കിറങ്ങിയതായിരുന്നു ജോസ്. ഇന്നലെ വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ ഉളിക്കല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
Also Read; ടൈറ്റന്‍ സമുദ്ര പേടക ദുരന്തത്തില്‍ ശേഷിച്ച അവശിഷ്ടങ്ങളും വീണ്ടെടുത്തു
ഇന്നലെ രാത്രി മുഴുവന്‍ ചോയിമടയിലെ തോട്ടത്തില്‍ തന്നെ ആന കാട് കയറാന്‍ കൂട്ടാക്കാതെ നിലയുറപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ ആന കാടുകയറുകയായിരുന്നു. പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് ഉളിക്കലില്‍ ഇറങ്ങിയ ആനയെ ജനവാസ മേഖലയില്‍ നിന്ന് നീക്കിയത്. ആന തിരികെ കാടിറങ്ങുന്നത് തടയാനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക