ഗാസ യുദ്ധവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ അമേരിക്കക്കാരൻ 6 വയസ്സുകാരനെ കുത്തിക്കൊന്നു
വാഷിംഗ്ടൺ: ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലും ആക്രമണം. 71കാരനാണ് പാലസ്തീൻ-അമേരിക്കൻ വംശജരെന്ന് സംശയിക്കുന്ന അമ്മയെയും ആറ് വയസ്സുള്ള മകനെയും മാരകമായി കുത്തി മുറിവേൽപ്പിച്ചത്. ആറ് വയസ്സുള്ള കുഞ്ഞിന് 26 തവണയാണ് കുത്തേറ്റത്. ആന്തരികാവായവങ്ങൾക്ക് മാരകമായി മുറിവേറ്റതിനാൽ കുട്ടിയെ രക്ഷിക്കാനായില്ല. 32വയസ്സുള്ള യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മയും മകനും മുസ്ലീമായതിനാലാണ് പ്രതി ഇവരെ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 71 കാരനായ ജോസഫ് സുബ് പിടിയിലായി. പ്രതിക്കെതിരെ കൊലപാതകം, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി. ഇരകൾ രണ്ടുപേരും മുസ്ലിംകളായതും ഹമാസും ഇസ്രായേലികളും ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റ് സംഘർഷവും ക്രൂരമായ ആക്രമണത്തിന് കാരണമായതായി പൊലീസ് പ്രസ്താവനയിൽ പറയുന്നു.
Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൂവുടമയായ ജോസഫ് സുബയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി 911-ലേക്ക് വിളിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതി വിളിച്ചതിനെ തുടർന്ന് താമസസ്ഥലത്ത് എത്തിയ പൊലീസ് അമ്മയെയും മകനെയും കിടപ്പുമുറിയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകായിയിരുന്നു. പോലീസ് എത്തുമ്പോൾ, നെറ്റിയിൽ മുറിവേറ്റ സുബയെ താമസസ്ഥലത്തിന്റെ ഇടവഴിക്ക് സമീപം നിലത്ത് ഇരിക്കുന്ന നിലയിൽ കണ്ടെത്തി. ഇയാളെയും ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
Also Read; ഹെർണിയ ശസ്ത്രക്രിയയിലെ പിഴവ്: യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി