ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണം അല്ലെന്ന് ഹൈക്കോടതി. 2012ല്‍ വിവാഹിതരായ ദമ്പതികളാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
യുവാവ് നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്. ഭാര്യയ്ക്ക് പാചകം അറിയില്ലെന്നും തനിക്കു ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നുമാണ് ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വിവാഹ മോചനത്തിന് ഇതൊരു കാരണമല്ലെന്നും പറഞ്ഞു.
Also Read; വിളിച്ചിട്ട് ഇറങ്ങിവന്നില്ല, യുവതിയുടെ കഴുത്തില്‍ കുത്തി സ്വയം കഴുത്തറുത്ത് യുവാവ്
2013ല്‍ ഭര്‍തൃവീട് വിട്ടുപോയ യുവതി തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയെന്നും ഹര്‍ജിയില്‍ പറഞ്ഞു. തന്റെ ജോലി കളയാനായി തൊഴിലുടമയ്ക്ക് ഇ-മെയില്‍ അയച്ചതായും ഭര്‍ത്താവ് ആരോപിച്ചു. തങ്ങള്‍ക്കിടയിലെ പ്രശ്നം തീര്‍ക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചാണ് ഇ-മെയില്‍ അയച്ചതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ