ഇനി ഒരേ ആപ്പിലൂടെ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം

രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഒരേ ആപ്പിലൂടെ കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ എളുപ്പമായിരിക്കുമല്ലേ. രണ്ട് വാട്‌സ്ആപ്പ് ഉണ്ടെങ്കില്‍ രണ്ട് ആപ്പുകള്‍ ഇതുവരെ ആവശ്യമായിരുന്നു. എന്നാല്‍ ഇനി ഒരേ ആപ്പിലൂടെ രണ്ട് എക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാം. ടെലഗ്രാം, ഇന്‍സ്റ്റഗ്രാം ആപ്പുകളിലുള്ളതുപോലെ രണ്ട് സിമ്മുകളിലെ അക്കൗണ്ടും ഒരേ ആപ്പിലൂടെ ഉപയോഗിക്കാം. ഇതിനായി വാട്‌സ്ആപ്പിന്റെ ക്ലോണ്‍ ആപ്പ് വേണ്ടിവരില്ല.
ഈ ഫീച്ചര്‍ ലഭ്യമായിക്കഴിഞ്ഞാല്‍ വാട്സാപ്പ് സെറ്റിങ്സില്‍ പേരിന് നേരെയുള്ള ചെറിയ Arrow ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.
രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് വെരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തീകരിക്കുക. പുതിയ അക്കൗണ്ട് റെഡി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ഇതേ Arrow ക്ലിക്ക് ചെയ്ത് തന്നെ അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാം രണ്ട് അക്കൗണ്ടുകള്‍ക്കും പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും വെവ്വേറെ ആയിരിക്കും.
വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിലും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്.
Also Read; ‘ആരുടെയെങ്കിലും വെളിപാടിന് ഞങ്ങള്‍ ഉത്തരവാദികളല്ല’; ദേവഗൗഡക്ക് മറുപടി നല്‍കി പിണറായി വിജയന്‍