ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ആദ്യ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം. ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്നും വേര്‍പെട്ടു കടലില്‍ പതിച്ചു. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി.
രാവിലെ വിക്ഷേപണത്തിനു അഞ്ച് സെക്കന്‍ഡ് മാത്രമുള്ളപ്പോള്‍ നിര്‍ത്തി വച്ചിരുന്നു. ഇന്ന് വിക്ഷേപണം ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. എഞ്ചിന്‍ ഇഗ്നീഷ്യന്‍ നടക്കാത്തതിനെ തുടര്‍ന്നു വിക്ഷേപണം നടത്തില്ലെന്നും പിന്നീട് നടത്തുമെന്നുമായിരുന്നു ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കിയത്. തകരാര്‍ കണ്ടെത്തി പരിഹരിച്ചാണ് ഇന്ന് പത്ത് മണിക്ക് വീണ്ടും വിക്ഷേപണം നടത്തിയത്.
Also Read; ചവറ്റുകൊട്ടയിലെറിഞ്ഞ ലോട്ടറിക്ക് ഒന്നാം സമ്മാനം! ഓട്ടോ ഡ്രൈവര്‍ കോടീശ്വരനായി
ടിവിഡി 1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ