#Top Four

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ആളുടെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. വിചാരണക്കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവ് റദ്ദാക്കുകയും വീണ്ടും വിചാരണക്കോടതിയിലേക്ക് കേസ് മടക്കി അയക്കുന്നതായും സുപ്രീംകോടതി വിധിയില്‍ പറയുന്നു.

2018ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റപത്രം സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നും പ്രതിയെ നിരവധി കുറ്റങ്ങള്‍ ചാര്‍ത്തി വധശിക്ഷക്ക് വിധിക്കുകയുമായിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ജസ്റ്റിസുമാരായ പി എസ് നരസിംഹവും പ്രശാന്ത് കുമാറും അടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. നീതിയുടെ മണ്ഡപങ്ങളില്‍, ധൃതിയിലല്ല, മറിച്ച് ഓരോന്നിനും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിന്യായങ്ങള്‍ ഉണ്ടാകേണ്ടതെന്നും സുപ്രീംകോടതി അപ്പീല്‍ പരിഗണിക്കവേ പറഞ്ഞു.

Also Read; വിവേക് അഗ്‌നിഹോത്രി എത്തുന്നു മഹാഭാരതവുമായി

കൊലപാതകം, ബലാത്സംഗം, പോക്സോ എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ഇന്‍ഡോര്‍ വിചാരണക്കോടതിയുടെ ശിക്ഷ ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ 2018 ഡിസംബറിലെ വിധിയെ ചോദ്യം ചെയ്ത് നവീന്‍ എന്നയാള്‍ ആളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിരോധിക്കാന്‍ പോലും അവസരം നല്‍കാതെ ‘തിടുക്കത്തില്‍’ കേസിന്റെ വിചാരണ നടന്നതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേസില്‍ വീണ്ടും വിചാരണ ആരംഭിക്കാന്‍ ഉത്തരവിട്ടത്. കുറ്റപത്രം സമര്‍പ്പിച്ച 2018 ഏപ്രില്‍ 27 മുതല്‍ വിധി പുറപ്പെടുവിച്ച 2018 മെയ് 12 വരെ 15 ദിവസത്തിനുള്ളില്‍ മുഴുവന്‍ വിചാരണയും പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും അഭിഭാഷകനെ വെച്ച് ശരിയായ രീതിയില്‍ വാദിക്കാന്‍ അവസരം നല്‍കിയിരുന്നില്ലെന്നും തിടുക്കപ്പെട്ടായിരുന്നു എല്ലാ നടപടിക്രമങ്ങളെന്നും നവീന്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

 

Leave a comment

Your email address will not be published. Required fields are marked *