December 22, 2024
#Top Four

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; തീരദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മലയോര തീരദേശ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനക്കാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടമേഖലയിലുള്ളവര്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ മഴ ലഭിക്കുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും പെയ്ത കനത്ത മഴയെ തുടര്‍ന്ന് മഴയില്‍ വിവിധ സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

Leave a comment

Your email address will not be published. Required fields are marked *