സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേര്‍ക്ക് ദാരുണാന്ത്യം
റാഞ്ചി: സെല്‍ഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപെട്ട് കാര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നു.
Also Read; വ്ളാഡിമര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ദിയോഘറിലെ ശരത്തിലെ അസന്‍സോള്‍ സങ്കുല്‍ ഗ്രാമത്തില്‍ നിന്ന് ഗിരിദിലേക്ക് പോകുംവഴിയാണ് അപകടം.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണ് കാര്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ