യു.എസില്‍ ഉണ്ടായ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: യു.എസില്‍ നടന്ന വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 60ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടു. വെടിവെപ്പുണ്ടായ വിവരം പ്രദേശത്തെ ഗവര്‍ണറും സ്ഥിരീകരിച്ചു.
സ്‌പെയര്‍ടൈം റിക്രിയേഷന്‍, സ്‌കീംഗീസ് ബാര്‍ & ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ല.
Also Read; സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാം
ഒന്നിലധികം ഇടങ്ങളില്‍ വെടിവെപ്പുണ്ടായ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലുസ്റ്റണില്‍ വെടിവെപ്പുണ്ടായെന്നും നിയമപാലകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഗവര്‍ണര്‍ ജാനറ്റ് മില്‍സ് നിര്‍ദേശം നല്‍കി. പ്രതികളില്‍ ഒരാളുടേതെന്ന് സംശയിക്കുന്ന ഫോട്ടോകള്‍ ആന്‍ഡ്രോസ്‌കോഗിന്‍ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ