ഇന്ത്യ-കാനഡ ബന്ധത്തില്‍ മഞ്ഞുരുകലിന്റെ സൂചനകള്‍
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധത്തില്‍ മഞ്ഞുരുകലിന്റെ സൂചനകള്‍. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ റദ്ദാക്കിയ വിസാ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുന്നു. ഒക്ടോബര്‍ 26 വ്യാഴാഴ്ച മുതല്‍ എന്‍ട്രി വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ, ബിസിനസ് വിസ, എന്നിവയുടെ സേവനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിന്റെ തുടര്‍ച്ചയായ വിലയിരുത്തലിനെ അടിസ്ഥാനമാക്കി ഉചിതമായ രീതിയില്‍ കൂടുതല്‍ തീരുമാനങ്ങള്‍ അറിയിക്കുമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിസാ സേവനങ്ങള്‍ നിര്‍ത്തിവച്ചത്.
Also Read; മാല മോഷ്ടിച്ച കള്ളന് മാനസാന്തരം: പിന്നീട് സംഭവിച്ചത്
ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്നും മാറ്റുകയും ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ഇടപെടുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യ നയതന്ത്ര സമത്വം ആവശ്യപ്പെട്ടതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































