‘ഇന്ത്യ’യുള്ള എസ് സിഇആര്‍ടി പുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കാന്‍ സാധ്യത തേടി കേരളം
തിരുവനന്തപുരം: ഇന്ത്യ ഒഴിവാക്കി ഭാരതമാക്കി മാറ്റുന്ന എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകള്‍ തേടി കേരളം. എസ് സി ഇ ആര്‍ടിയുടെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയെന്ന പേര് നിലനിര്‍ത്തി സ്വന്തം നിലയ്ക്ക് പുസ്തകം ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകള്‍ സംസ്ഥാനം തേടുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയില്‍ കേരളം പേര് മാറ്റത്തെ ശക്തമായി എതിര്‍ക്കും.
സാമൂഹികപാഠപുസ്തകങ്ങളില്‍ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരന്‍ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എന്‍സിഇആര്‍ടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റമടക്കം സമിതി നല്‍കിയ മൂന്ന് ശുപാര്‍ശകളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നതാണ് പ്രധാനം.
Also Read; ഇന്ത്യ-കാനഡ ബന്ധത്തില്‍ മഞ്ഞുരുകലിന്റെ സൂചനകള്‍
ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യയെന്ന വാക്ക് ഉപയോഗിച്ചതെന്നും അതിന് മുന്‍പ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു.