മൃതദേഹം പൊതിഞ്ഞ ബാഗുകളിലും അഴിമതി; കേന്ദ്രം അന്വേഷിക്കണമെന്ന് അനില്‍ അക്കര
തൃശൂര്‍: കോവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് വലിയ തോതിയുള്ള സാമ്പത്തിക തിരിമറിയും കൊള്ളയും നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. എന്‍ ആര്‍ എച്ച് എം വഴി ലഭിച്ച എട്ട് കോടി പത്തൊമ്പത് ലക്ഷം രൂപയില്‍ വന്‍ കൊള്ളയാണ് നടന്നത്. മെഡിക്കല്‍ കോളജ് എംപ്ലോയീസ് സഹകരണ സംഘവും മെഡിക്കല്‍ കോളജ് എച്ച് ഡി എസ് വിഭാഗവും ചേര്‍ന്നാണ് ഈ കൊള്ള നടത്തിയതെന്നും അനില്‍ അക്കര ആരോപിച്ചു.
Also Read; ‘ഇന്ത്യ’യുള്ള എസ് സിഇആര്‍ടി പുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കാന്‍ സാധ്യത തേടി കേരളം
ഈ അഴിമതി സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സി പരിശോധിച്ചാല്‍ പുറത്തുവരില്ലെന്നും എന്‍ ആര്‍ എച്ച് എം ഫണ്ടായതുകൊണ്ട് തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം നേരിട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും അനില്‍ അക്കര പറഞ്ഞു.