ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരര്‍ എന്ന് വിളിച്ച് ശശിതരൂര്‍
കോഴിക്കോട്: മുസ്ലീംലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച് ശശിതരൂര്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മനുഷ്യ മഹാറാലിയുടെ സമാപന സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ശശിതരൂരിന്റെ പരാമര്‍ശം.
ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലിനെ ആക്രമിച്ചു. 1400 പേര്‍ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രായേല്‍ അതിന് നല്‍കിയ മറുപടി ഗാസയില്‍ ബോംബിട്ടുകൊണ്ടാണ്. അതില്‍ ആറായിരത്തിലധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഇപ്പോഴും ബോംബാക്രമണം നിര്‍ത്തിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഫലസ്തീനില്‍ നടക്കുന്നത് മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് ശശി തരൂര്‍ പറഞ്ഞു. ഭക്ഷണം, വെള്ളം, വൈദ്യുതി, തുടങ്ങിയ അവശ്യ വസ്തുക്കള്‍ പോലും ഇസ്രായേല്‍ നിഷേധിക്കുന്നു.
ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ പോലും പ്രതിസന്ധിയിലാണ്. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പടെയുള്ളവര്‍ ഓരോ ദിവസവും മരിക്കുന്നു. ഫലസ്തീനയില്‍ ജനീവ കണ്‍വന്‍ഷന്റെ നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നത്. യുദ്ധത്തിനും ചില നിയമങ്ങളുണ്ട്. അതൊക്കെ ഇസ്രായേല്‍ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.