ചെന്നൈ-ബെംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് സര്‍വ്വീസ്
കൊച്ചി: കേരളത്തിലേക്ക് മൂന്നാമതൊരു സര്‍വ്വീസ് കൂടി ആരംഭിക്കാനൊരുങ്ങി വന്ദേഭാരത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സര്‍വ്വീസ് നടത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്കും ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്കുമാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. വൈകിട്ട് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും. ഇത്തരത്തില്‍ തിരിച്ചും സര്‍വീസുകള്‍ നടത്തും.
Also Read; ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ്
ചെന്നൈ-ബംഗളൂരു, ബംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്.