#Top News

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല, വിശദീകരണം മാത്രം: പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക

കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദീകരണമായിട്ടാണ് തോന്നിയതെന്നും മാധ്യമപ്രവര്‍ത്തക.

സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നും മാധ്യപ്രവര്‍ത്തക വ്യക്തമാക്കി. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read; ഹമാസിന്റെ വ്യോമ മേധാവിയെ വധിച്ചതായി ഇസ്രായേല്‍

സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

 

Leave a comment

Your email address will not be published. Required fields are marked *