അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദ്ദനം: അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു
മലപ്പുറം: അധ്യാപകനെ പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് മര്‍ദിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി. കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ചതിനാണ് വിദ്യാര്‍ത്ഥിയുടെ പരാക്രമം.
പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ കുണ്ടില്‍ ചോലയില്‍ സജീഷ് (34) നാണ് പരുക്കേറ്റത്. വിദ്യാര്‍ത്ഥിയുടെ മര്‍ദനത്തില്‍ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. വിദ്യാര്‍ഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നു. പരിക്കേറ്റ സജീഷിനെ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്റെ പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്ത് റിപ്പോര്‍ട്ട് ജുവനൈല്‍ കോടതി ജഡ്ജിക്ക് കൈമാറി.
Also Read; അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്താല്‍ കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കുറ്റം : ഹൈക്കോടതി
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം ചെയ്യുന്നിടത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ഥികളെ അധ്യാപകന്‍ ശകാരിച്ച് പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിച്ചപ്പോഴാണ് സംഭവം.