January 2, 2025
#Top Four

സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍, ഒരാള്‍ കൂടി മരിച്ചു, മരിച്ച സ്ത്രീ ചാവേറോ? ദുരൂഹത നീക്കാന്‍ പോലീസ്

കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. നിര്‍ണായക തെളിവുകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെത്തി. കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫെയ്‌സ്ബുക് ലൈവില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കൊടകര പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. അതേ സമയം, മരിച്ച സ്ത്രീയെപ്പറ്റിയുള്ള ദുരൂഹത തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ്.

Also Read; കളമശ്ശേരി സ്‌ഫോടനം: കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

അതിനിടെ, സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി കുമാരി (53) ആണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ 20 പേരെയാണ് ചികിത്സക്കായി പ്രവേശിപ്പിച്ചത്. ആകെ 52 പേര്‍ക്കാണ് പൊള്ളലേറ്റത്.

Leave a comment

Your email address will not be published. Required fields are marked *