കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചതായാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചോര്‍ത്തല്‍ വിവരം നേതാക്കള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ തുടങ്ങിയവരുടെ ഫോണും ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് ആപ്പിള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
തന്റെ ഓഫീസിലുള്ളവര്‍ക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധിയും തുറന്നടിച്ചു. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Also Read; വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി: കെ റെയിലിന് പുതിയ ചുമതല
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.