അന്തരീക്ഷ മലിനീകരണം കാരണം അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ അഞ്ച് സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളോട് വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികളുടെ വിശദമായ കണക്ക് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഭാവി തലമുറയില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ഏറ്റവും നല്ല സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ മലിനീകരണം ബുദ്ധിമുട്ടുണ്ടാക്കിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
Also Read; വയനാട് എയര്‍ സ്ട്രിപ്പ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി: കെ റെയിലിന് പുതിയ ചുമതല