വിദ്വേഷ പ്രചാരണം; ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെയും കേസ്
കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയതിന് ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെ എളമക്കര പോലീസ് കേസെടുത്തു. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രകോപനപരമായ വാര്‍ത്തകള്‍ ജനം ടിവി വഴി പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പരാമര്‍ശം നടത്തിയതിന് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഐപിസി 153, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അനിലിനെതിരെ കേസെടുത്തത്.
Also Read; 2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് സൗദിയില്‍
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെയും ഇതേവിഷയത്തില്‍ കേസെടുത്തിരുന്നു.