ഷാരൂഖ് ഖാന്റെ 58 ആം പിറന്നാള്‍ ദിനത്തില്‍ ഡങ്കിയുടെ ടീസര്‍ പുറത്തിറക്കി
ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡങ്കി. ഷാരൂഖ് ഖാന്റെ 58-ാം ജന്മദിനത്തില്‍, ഡങ്കിയുടെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ബ്ലോക്ക്ബസ്റ്ററുകളായ പത്താന്‍, ജവാന്‍, എന്നിവയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രമാണ് ഡങ്കി.
ഷാരൂഖിനൊപ്പം തപ്സി പന്നുവും പ്രധാന വേഷത്തിലെത്തുന്നു. വിക്കി കൗശലും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ്, ജിയോ സ്റ്റുഡിയോസ് എന്നിവരാണ് ഡങ്കിയുടെ നിര്‍മ്മാണം. ഡിസംബര്‍ 22 ന് ഡങ്കി ഇന്ത്യയിലെ തിയേറ്ററുകളില്‍ എത്തും.
ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നെര്‍ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ലളിതവും സാധാരണക്കാരുമായ ആളുകള്‍ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ ശ്രമിക്കുന്ന കഥ. ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്, നിങ്ങള്‍ എല്ലാവരും ഞങ്ങളോടൊപ്പം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്ന് ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ട് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
Also Read; ഗവര്‍ണ്ണര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍
സി.കെ മുരളീധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രീതം ആണ്. രാജ്കുമാര്‍ ഹിരാനി, അഭിജാത് ജോഷി, കനിക ധില്ലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.