ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പതിനെട്ട് മാസം വരെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ കാലമുണ്ടായിട്ടുണ്ട്. അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും ക്രിസ്മസ് വരെ നീളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേമപെന്‍ഷന്‍ കഴിഞ്ഞ് നാല് മാസമായി മുടങ്ങിക്കിടക്കുകയാണ്. 6400 രൂപ വീതമാണ് പെന്‍ഷന്‍ തുക പെന്‍ഡിങിലുള്ളത്.
Also Read; മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി ഏഴാം ക്ലാസുകാരന്‍