തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു
ചെന്നൈ: തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ എന്നറിയപ്പെടുന്ന രഘു ബാലയ്യ അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വളസരവാക്കത്തെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2021ല്‍ പുറത്തിറങ്ങിയ ‘യെന്നങ്ങാ സാര്‍ ഉങ്ക സത്തം’ ആണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ നടന് അനുശോചനം അറിയിച്ചു.
പ്രമുഖ നടന്‍ ടി എസ് ബാലയ്യയുടെ മകനായതിനാലാണ് അദ്ദേഹത്തെ സിനിമാ ലോകം ജൂനിയര്‍ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്. 1975ല്‍ പുറത്തിറങ്ങിയ ‘മേല്‍നാട്ടു മരുമകള്‍’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
Also Read; അരവിന്ദ് കെജ്രിവാള്‍, ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
‘കരഗാട്ടക്കാരന്‍’, ‘സുന്ദര കാണ്ഡം’, ‘വിന്നര്‍’, ‘സാട്ടൈ’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സിനിമയ്ക്ക് പുറമെ ‘ചിത്തി’, ‘വാഴ്കൈ’, ‘ചിന്ന പാപ്പാ പെരിയ പപ്പ’ തുടങ്ങിയ സീരിയലുകളിലും ജൂനിയര്‍ ബാലയ്യ അഭിനയിച്ചിട്ടുണ്ട്. 40 വര്‍ഷത്തിനിടെ 50 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കും.