#Top News

വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടി; കെ എസ് യു ഹൈക്കോടതിയിലേക്ക്

കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. കോളജില്‍ വീണ്ടും യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിനിടെ വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടിയതായി കെ എസ് യു ആരോപിച്ചു.
കെ എസ് യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ നേടിയ ഒരു വോട്ടിന്റെ വിജയം സംഘടന ആഘോഷിക്കുന്നസമയത്താണ് റീ കൗണ്ടിങ്ങിലൂടെ എസ് എഫ് ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്.
കേരള വര്‍മ കോളജിലെ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. ഒരു വോട്ടിന് തോറ്റതിന് ശേഷം ഏഴ് വോട്ടിന് ജയിക്കുന്ന അപൂര്‍വ സവിശേഷതയാണ് അവിടെയുണ്ടായത്. എസ് എഫ് ഐയുടെ ഗുണ്ടായിസ്തിന് അധ്യാപകര്‍ പിന്തുണ നല്‍കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. എസ് എഫ് ഐ ക്രിമിനലുകള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.

Also Read; ഹറമില്‍ ആകെ 13 മിനാരങ്ങള്‍, ഒരു ചന്ദ്രക്കലയുടെ ഉയരം ഒമ്പത് മീറ്റര്‍

 

Leave a comment

Your email address will not be published. Required fields are marked *