തൂത്തുക്കുടിയില്‍ നവദമ്പതികളെ വെട്ടിക്കൊന്നു
തൂത്തുക്കുടി: വീട്ടുകാരുടെ എതിര്‍പ്പിന് പിന്നാലെ വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹിതരായ ദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊലപാതകം. മാരിസെല്‍വം(24), കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് തൂത്തുക്കുടി ടൗണിലെ മുരുഗേശന്‍ നഗറില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
പിന്നോക്ക സമുദായത്തില്‍പ്പെട്ട (തേവര്‍) ദമ്പതികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. കോവില്‍പട്ടി സ്വദേശികളായ മാരിസെല്‍വവും കുടുംബവും അടുത്തിടെ മുരുകേശന്‍ നഗറിലേക്ക് താമസം മാറിയിരുന്നു. കാര്‍ത്തിക ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും മാരിസെല്‍വം താരതമ്യേന സാമ്പത്തികം കുറഞ്ഞ വീട്ടില്‍ നിന്നുള്ള വ്യക്തിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന മാരി സെല്‍വവും കാര്‍ത്തികയും തമ്മിലുള്ള വിവാഹത്തിന് കാര്‍ത്തികയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ മാസം 30 ന് പോലീസ് സംരക്ഷണത്തില്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. കാര്‍ത്തികയുടെ പിതാവിന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. കേസ് അന്വേഷിക്കാന്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.
Also Read; കള്ളപ്പണം വെളുപ്പിക്കല്‍: രാജസ്ഥാനിലെ 25 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്