#Top News

വിഭാഗീയതയുടെ തുടക്കക്കാരന്‍ വി എസ്: ആത്മകഥയിൽ തുറന്നടിച്ച് എം എം ലോറന്‍സ്

കൊച്ചി: വി എസ് അച്യുതാനന്ദനാണ് വിഭാഗീയതയുടെ തുടക്കക്കാരന്‍ എന്ന് സി പി എം നേതാവ് എം എം ലോറന്‍സ്. ശനിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’ എന്ന ആത്മകഥയിലാണ് ലോറന്‍സിന്റെ ആരോപണം. എതിരാളികളെ തെരഞ്ഞുപിടിച്ച് വിഎസ് പ്രതികാരം ചെയ്യുമെന്നും പുസ്തകത്തിലുണ്ട്. ഒരു മാസികയിലൂടെ പുറത്തുവന്ന പ്രസക്തഭാഗങ്ങളിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.

വ്യക്തി പ്രഭാവത്തിന് വിഎസ് ചുറ്റും സ്‌ക്വാഡ് പോലെ ആള്‍ക്കൂട്ടത്തെ കൊണ്ട് നടന്നു. തിരുവനന്തപുരത്ത് വിശ്രമത്തിലായിരുന്ന ഇ.എം.എസ് എന്നും എ.കെ.ജി സെന്ററില്‍ എത്തിയിരുന്നത് വി.എസ്.അച്യുതാനന്ദന് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. അപ്രമാദിത്തം നഷ്ടമായെങ്കിലോ എന്ന തോന്നലായിരുന്നു വിഎസിനെന്നും ലോറന്‍സ് പറയുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എപി വര്‍ക്കിയെ വിഭാഗീയതയക്കായി വി എസ് ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്. കോഴിക്കോട് സമ്മേളനം മുതല്‍ പിണറായി വിജയനും വിഎസും ഒരുമിച്ചായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ ഒരു വിഭാഗത്തെ ഒഴിവാക്കാന്‍ ശ്രമിച്ച ഇവരുടെ സഖ്യം മലപ്പുറം സമ്മേളനത്തിലാണ് അവസാനിച്ചത് എന്നും ലോറന്‍സ് ആത്മകഥയില്‍ ലോറന്‍സ് പറയുന്നു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സൂര്യന് ചൂടും പ്രകാശവും കുറഞ്ഞ് കരിക്കട്ടയാകുന്നതുപോലെ ഇ.എം.എസും ആകുമെന്ന് കോഴിക്കോട് സമ്മേളനത്തില്‍ ഒരംഗത്തിന്റെ പരാമര്‍ശത്തിന് ശേഷമാണ് ഒരു വിഭാഗം ഇഎംഎസിനെ കറുത്തസൂര്യന്‍ എന്ന് വിളിച്ചുതുടങ്ങിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ പക്ഷങ്ങള്‍ ഉരുത്തിരിഞ്ഞതെന്നും ലോറന്‍സ് പറയുന്നു. എതിരെന്ന് തോന്നുന്നവരെ തിരഞ്ഞ് പിടിച്ച് തോല്‍പ്പിക്കാന്‍ വിഎസ് കരുക്കള്‍ നീക്കിക്കൊണ്ടേ ഇരുന്നു. ആലപ്പുഴ സമ്മേളനത്തില്‍ വി എസ് പികെ ചന്ദ്രാനന്ദനെതിരെ തിരിഞ്ഞു. പാലക്കാട് സമ്മേളനത്തില്‍ 16 പേരെ കരുതിക്കൂട്ടി തോല്‍പ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ പറഞ്ഞ് 11 പേരെ ഒഴിവാക്കിയെന്നും ലോറന്‍സ് പുസ്തകത്തില്‍ പറയുന്നു.

Also Read; ഉപയോഗരഹിതമായ മൊബൈല്‍ നമ്പര്‍ 90 ദിവസത്തേക്ക് പുതിയ ഉപയോക്താവിന് നല്‍കിയിട്ടില്ലെന്ന് ട്രായ്

Leave a comment

Your email address will not be published. Required fields are marked *