December 22, 2024
#Top News

സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്നത് മുന്‍ ഡ്രൈവര്‍

ബെംഗളൂരു: കര്‍ണാടകയിലെ സുബ്രഹ്മണ്യപോറയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രതിമ കെഎസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവറെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെയാണ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ പ്രതിമ കെഎസ് കൊല്ലപ്പെട്ടത്. പ്രതിമയുടെ മൃതദേഹം വീട്ടില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയും കഴുത്തറുത്തുമായിരുന്നു ക്രൂരമായ കൊലപാതകം. കൊലയ്ക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ട കിരണിനെ ചാമരാജനഗറില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read; കേരള ബാങ്കില്‍ റിക്രൂട്ട്‌മെന്റ്; ഇന്നുതന്നെ അപേക്ഷിക്കൂ

പത്ത് ദിവസം മുമ്പ് ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് കിരണ്‍ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഭര്‍ത്താവും കുഞ്ഞും നാട്ടിലേക്ക് പോയ സമയത്താണ് പ്രതിമയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതെന്ന് കിരണ്‍ പോലീസിന് മൊഴി നല്‍കി.

 

Leave a comment

Your email address will not be published. Required fields are marked *