December 22, 2024
#Top Four

ജന്മദിനത്തില്‍ ലഭിച്ച സമ്മാനപൊതിയിലെ ഗ്രനേഡുകള്‍ പൊട്ടിത്തെറിച്ച് ഉക്രെയ്ന്‍ സൈനിക ഉപദേഷ്ടാവിന് ദാരുണാന്ത്യം

കൈവ്: ഗ്രനേഡ് പൊട്ടിത്തെറിച്ച് ഉക്രേനിയന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ അടുത്ത ഉപദേഷ്ടാവ് കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

‘എന്റെ സഹായിയും അടുത്ത സുഹൃത്തുമായ മേജര്‍ ജെനാഡി ചാസ്ത്യകോവ് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ കൊല്ലപ്പെട്ടുവെന്ന്,’ ജനറല്‍ വലേരി സലുഷ്‌നി ടെലിഗ്രാമില്‍ കുറിച്ചു, ‘അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആരോ കൊടുത്ത ഒരു സമ്മാനത്തില്‍ അജ്ഞാത സ്‌ഫോടകവസ്തു ഉണ്ടായിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് മരണം ഉണ്ടായത്’.

Also Read; അയക്കുന്ന പാഴ്‌സലിന്റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളപോലീസ്

തനിക്ക് സമ്മാനമായി ലഭിച്ച ഗ്രനേഡുകളുള്ള ഒരു പെട്ടി ചാസ്റ്റിയാക്കോവ് മകനെ കാണിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ഇഗോര്‍ ക്ലിമെന്‍കോ ടെലിഗ്രാമിലെ പ്രസ്താവനയില്‍ പറഞ്ഞു. ഗ്രനേഡ് സമ്മാനമായി നല്‍കിയ ഒരു സൈനികനെ പോലീസ് തിരിച്ചറിഞ്ഞു, സമാനമായ രണ്ട് ഗ്രനേഡുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *