തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എന്‍ഐഎ റെയ്ഡ്
ചെന്നൈ: ബംഗ്ലാദേശില്‍ നിന്നുള്ള മനുഷ്യക്കടത്തില്‍ രാജ്യവ്യാപക റെയ്ഡുമായി എന്‍ഐഎ. 10 സംസ്ഥാനങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. പരിശോധനയെ തുടര്‍ന്ന് ചെന്നൈയില്‍ 3 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റു ചെയ്തു.ഷബാബുദ്ദീന്‍,മുന്ന, മിയാന്‍ എന്നിവരാണ് പിടിയിലായത്.
Also Read; വരുന്നു മാനവീയം വീഥിയിലെ നൈറ്റ്‌ലൈഫിന് നിയന്ത്രണം
ത്രിപുരയിലെ മേല്‍വിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തു. ബംഗ്ലാദേശില്‍ നിന്ന് അനധിക്യതമായി എത്തുന്ന പലര്‍ക്കും നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധം ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലാണ് എന്‍ഐഎ രാജ്യവ്യാപക പരിശോധന നടത്തുന്നത്.