#Top Four

വായുവിന്റെ ഗുണനിലവാരം അതിരൂക്ഷമായി തുടരുന്നു: 9 മുതല്‍ 18 വരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ എല്ലാ സ്‌കൂളുകളുടെയും ഡിസംബറിലെ ശീതകാല അവധി പുനഃക്രമീകരിച്ചു. വായു മലിനീകരണം ‘അതീവ ഗുരുതര’ വിഭാഗത്തില്‍ തുടരുന്നതിനാല്‍ നവംബര്‍ 9 മുതല്‍ നവംബര്‍ 18 വരെ അവധി ആയിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ, വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ നവംബര്‍ 3 മുതല്‍ നവംബര്‍ 10 വരെ അവധി പ്രഖ്യാപിച്ചിരുന്നു.

പ്രതികൂല കാലാവസ്ഥയില്‍ നിന്ന് കരകയറാനാവാത്ത ഈ സാഹചര്യത്തില്‍ അടുത്ത കുറച്ച് ദിവസത്തേയ്ക്ക് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിക്കുകയായിരുന്നു. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി അതിഷി, ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട്, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Also Read; അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചു: അലന്‍ ഷുഹൈബ് തീവ്രപരിചരണ വിഭാഗത്തില്‍

ഇന്ന് രാവിലെ AQI 421 ആയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് 395 ല്‍ നിന്ന് കുത്തനെ ഉയര്‍ന്നു. ദേശീയ തലസ്ഥാന മേഖലയില്‍ നോയിഡ 409 ഉം ഗുരുഗ്രാം 370 ഉം ആയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *