January 3, 2025
#Top Four

മന്ത്രിസഭ പുന:സംഘടന ഈ മാസം ഉണ്ടോ? ഇന്നറിയാം

തിരുവനന്തപുരം: മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ മന്ത്രിസഭ പുനഃസംഘടന എന്ന കാര്യത്തില്‍ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് ഇടതുമുന്നണി യോഗം ചേരുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.

നവംബര്‍ 25നകം മന്ത്രിസഭ പുനഃസംഘടന നടക്കണമെന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണ. ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കെ ബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം എന്നാണ് ധാരണ.

Also Read;മഹുവ മൊയ്ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ

ഈ മാസം 18 നാണ് നവകേരള സദസ് ആരംഭിക്കുന്നത്. നവകേരള സദസിന് മുന്‍പ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തിന് കേരളാ കോണ്‍ഗ്രസ് ബി കത്ത് നല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് ബി വൈസ് ചെയര്‍മാന്‍ വേണുഗോപാലന്‍ നായരാണ് കത്ത് നല്‍കിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും നേരിട്ടു കണ്ട് ആണ് കത്ത് നല്‍കിയത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് പുനഃസംഘടന ആവശ്യപ്പെട്ട് കത്ത് നല്‍കിയ പാര്‍ട്ടികള്‍ക്ക് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *