പതിനേഴ് കാരിയുടെ നേതൃത്വത്തില്‍ സെക്സ് റാക്കറ്റ്; പോലീസ് റെയ്ഡില്‍ നാല് യുവതികളെ മോചിപ്പിച്ചു
മുബൈ: പതിനേഴുകാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘം പോലീസ് പിടിയില്‍. നവിമുംബൈയിലെ വാഷിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. സംഭവത്തില്‍ സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയായ 17 കാരിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും കള്ളനോട്ട് അടക്കം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
Also Read; ചത്ത കോഴി ആരുടേത്? തര്‍ക്കം മൂത്ത് അയല്‍വാസിയുടെ വെട്ടേറ്റ് അച്ഛനും മകനും പരിക്ക്
മുബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധസംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. ആവശ്യക്കാരെന്ന വ്യാജേന ഹോട്ടലിലെത്തിയ ഉദ്യോഗസ്ഥര്‍ സെക്സ് റാക്കറ്റ് നടത്തിപ്പുകാരെ കൈയോടെ പിടികൂടുകയായിരുന്നു. നേപ്പാള്‍ സ്വദേശിനി ഉള്‍പ്പെടെ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ട നാലുയുവതികളെ പോലീസ് മോചിപ്പിച്ചു. ഇവരെ പിന്നീട് പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































