December 22, 2024
#Top News

ഞാന്‍ കടക്കാരനായി, റീത്ത് വെക്കാന്‍ വരണം; ആലപ്പുഴയില്‍ കര്‍ഷക ആത്മഹത്യയില്‍ നൊമ്പരപ്പെടുത്തുന്ന ശബ്ദരേഖ

ആലപ്പുഴ: ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലര്‍ച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹിയാണ്.

നെല്ല് സംഭരിച്ചതിന്റെ വില പിആര്‍എസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റ് വായ്പകള്‍ കിട്ടിയില്ല. നെല്ല് സംഭരിച്ച തുക പിആര്‍എസ് ലോണ്‍ ആയിട്ടാണ് കൊടുക്കുന്നത്. ഈ ലോണ്‍ കുടിശ്ശിക കിടക്കുന്നത് കൊണ്ട് വീണ്ടും കൃഷി ചെയ്യാനായി ബാങ്കിനെ സമീപിക്കുമ്പോള്‍ അവര്‍ക്ക് ലോണ്‍ കിട്ടില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ചെയ്യാന്‍ സാധിക്കില്ല. ഇത് തന്നെയാണ് പ്രസാദിന്റെ കാര്യത്തിലും സംഭവിച്ചത്. പ്രസാദ് നിസഹായനായി, വായ്പ കിട്ടാതെ വന്നപ്പോള്‍ മുന്നോട്ട് പോകാന്‍ കഴിയാതെയായി. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. തന്റെ മരണകാരണം വ്യക്തമാക്കിക്കൊണ്ടുള്ള ശബ്ദരേഖയും പുറത്തുവന്നു.

Also Read; റോഡ് ഇടിഞ്ഞ് കിണറായി, പോലീസ് ഇടപെടല്‍ ദുരന്തം ഒഴിവാക്കി

‘ഞാന്‍ പരാജയപ്പെട്ടു പോയി, ഞാന്‍ ഒരു കൃഷിക്കാരനാണ്. ഞാന്‍ കുറേ ഏക്കറുകള്‍ കൃഷി ചെയ്ത് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നെല്ലിന് കാശ് തന്നില്ല. ഞാന്‍ ലോണ്‍ ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് കുടിശ്ശികയാണ് പിആര്‍എസ് എന്ന്. മദ്യപാനം വീണ്ടും തുടങ്ങി. ഞാന്‍ കടത്തില്‍ മുങ്ങി, ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് പറയണം. നിങ്ങള്‍ എല്ലാം വരണം എനിക്ക് റീത്ത് വെക്കണം’; ഇങ്ങനെ പോകുന്നു ശബ്ദരേഖ.

 

Leave a comment

Your email address will not be published. Required fields are marked *