ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍; വിവാദ ബില്ലുകളില്‍ തീരുമാനമായില്ല

തിരുവനന്തപുരം: ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍. കാലിത്തീറ്റയിലെ മലിനീകരണത്തിനെതിരേ നടപടിസ്വീകരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ഒപ്പ് വെച്ചത്. നാല് പി.എസ്.സി അംഗങ്ങളുടെ നിയമനശുപാര്‍ശകളില്‍ രണ്ടെണ്ണത്തിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരവും നല്‍കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വെക്കാത്തത്‌സംബന്ധിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെയാണ് നടപടി. എന്നാല്‍ അംഗീകാരം കാത്തിരിക്കുന്ന വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല. ഇതിനുള്ള അംഗീകാരം വൈകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുംവരുന്ന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയില്‍ മാലിന്യം കണ്ടെത്തുന്ന കേസുകളില്‍ സംസ്ഥാനസര്‍ക്കാരിന് പരിശോധന നടത്താനും നടപടി സ്വീകരിക്കാനും പരിമിതികളുണ്ടായിരുന്നു. ഇത് മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനാണ് ഗവര്‍ണര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയത്.
Also Read; സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും