ലോക ക്രിക്കറ്റിന്റെ നെറുകയില്‍ കിങ് കോഹ്ലി, 50 സെഞ്ചുറികള്‍
ഏകദിന ലോകകപ്പ് സെമിയില്‍ കിവീസിനോട് കണക്കുതീര്‍ക്കാന്‍ ഇറങ്ങിയ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നേടിയത് കൂറ്റന്‍ സ്‌കോര്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ റെക്കോഡ് പ്രകടനം നടത്തിയ വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്ററായി മാറിയ കോഹ്ലി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രണ്ട് റെക്കോഡുകളാണ് മറികടന്നത്. 113 പന്തില്‍ നിന്ന് 117 റണ്‍സാണ് കോഹ്ലി നേടിയത്.
കോഹ്ലിക്ക് പുറമെ ശ്രേയസ് അയ്യരും മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു. ലാകകപ്പിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ 70 പന്തില്‍ 105 റണ്‍സ് നേടി. ഇന്ത്യ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് നേടിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 50 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ക്രിക്കറ്ററായി വിരാട് കോഹ്ലി.
ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ചുറിയെന്ന റെക്കോഡാണ് കോഹ്ലി മറികടന്നത്. ലോകകപ്പ് നോക്കൌട്ട് മത്സരങ്ങളില്‍ മോശം പ്രകടനം നടത്തുന്നയാളെന്ന ചീത്തപ്പേരും കോഹ്ലി ഇല്ലാതാക്കി. 113 പന്തില്‍ നിന്ന് 117 റണ്‍സ് നേടിയാണ് കോഹ്ലി പുറത്തായത്. 9 ഫോറുകളും രണ്ട് സിക്‌സറും അടങ്ങുന്നതാണ് ഇന്നിങ്‌സ്.