December 21, 2024
#Top Four

ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും, കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരണം ആറായി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരന്‍ പ്രവീണും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു പ്രവീണ്‍. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ11 നും സ്‌ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചിരുന്നു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേര്‍ ഇതോടെ മരണത്തിന് കീഴടങ്ങി. ഗുരുതരമായ പൊള്ളലേറ്റ് എട്ട് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് കളമശ്ശേരി സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളാണ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തത്. സ്‌ഫോടനത്തിനായി ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെത്തിയത്. സ്‌ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ കൊടകര പോലീസ് സ്റ്റേഷനിലെത്തിയ മാര്‍ട്ടിന്‍ വാഹനത്തിനുള്ളില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറില്‍ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകള്‍ കണ്ടെത്തിയത്. കൊടകര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തത്. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിട്ടുള്ളത്.

Also Read;നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും

Leave a comment

Your email address will not be published. Required fields are marked *