നവകേരള യാത്ര ഈ സര്‍ക്കാരിന്റെ അന്ത്യയാത്രയാണെന്ന് കെ സുരേന്ദ്രന്‍
നവകേരള യാത്ര ഈ സര്‍ക്കാരിന്റെ അന്ത്യയാത്രയാണെന്ന് കെ സുരേന്ദ്രന്‍. മുഖം മിനുക്കാനുള്ള സദസല്ല സര്‍ക്കാരിന്റെ മുഖം വികൃതമാക്കാനുള്ള സദസാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നവകേരള സദസ്സ് കഴിയുമ്പോള്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകും. അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാണ് ഇങ്ങനെയൊരു സദസ്സ് നടത്തുന്നത്. ഈ സര്‍ക്കാര്‍ എത്രത്തോളം ജനദ്രോഹ നിലപാടുമായാണ് മുന്നോട്ട് പോകുന്നത് എന്നതിന്റെ തെളിവാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള നവകേരള സദസ്സ് എന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
Also Read; നവകേരളസദസ് തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
പിണറായി സര്‍ക്കാരിന്റെ നവകേരള സദസ്സ് ഇന്ന് കാസര്‍ഗോഡ് വെച്ച് തുടക്കമാവുകയാണ്. കാസര്‍കോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈകിട്ട് 3.30നാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജനങ്ങളില്‍ നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്കു പരിഹാരം കാണാനുമായി മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ കാണുന്നത്.