മാറക്കാനയില്‍ കൂട്ടത്തല്ല്, ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന
ആരാധകരുടെ ഏറ്റുമുട്ടലും, അതില്‍ പ്രതിഷേധിച്ച് അര്‍ജന്റീന കളിക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നേരിടാനിറങ്ങിയതുമെല്ലാം സംഭവ ബഹുലമാക്കിയ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനക്ക് ജയം. നിക്കോളാസ് ഒട്ടമെന്‍ഡി നേടിയ ഏക ഗോളിനായിരുന്നു ജയം. 67-ാം ജിയോവാനി ലോസെല്‍സോയുടെ കോര്‍ണര്‍ തകര്‍പ്പന്‍ ഹെഡറിലൂടെ നിക്കോളാസ് ഒട്ടമെന്‍ഡി വലയിലാക്കി.
81-ാം മിനിറ്റില്‍ ബ്രസീല്‍ താരം ജോലിന്റണ്‍ ചുവപ്പുകാര്‍ഡ് കണ്ടു. മത്സരത്തില്‍ ആകെ 42 ഫൗളുകള്‍ ഉണ്ടായി. 26ഉം ബ്രസീല്‍ വകയായിരുന്നു.
മത്സരത്തിന് മുമ്പെ ആരാധകര്‍ തമ്മില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ കളത്തില്‍ താരങ്ങള്‍ തമ്മിലും തുടര്‍ന്നു. ആദ്യ 14 മിനിറ്റിനുള്ളില്‍ രണ്ട് യെല്ലോ കാര്‍ഡുകളാണ് ബ്രസീല്‍ താരങ്ങള്‍ക്ക് ലഭിച്ചത്.
Also Read; രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും, കേസ് ക്രൈംബ്രാഞ്ചിന്
ഇരുടീമുകള്‍ക്കും ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല. 16 ഫൗളുകളാണ് ആദ്യ പകുതിയില്‍ ബ്രസീല്‍ നടത്തിയത്. ആറ് ഫൗളുകള്‍ അര്‍ജന്റീന താരങ്ങളുടെ വകയായിരുന്നു. 62 ശതമാനം സമയവും അര്‍ജന്റീനന്‍ ടീമിനായിരുന്നു പന്തിന്റെ നിയന്ത്രണം.