നിഗൂഢ ന്യുമോണിയ, ഇന്ത്യ ഭയക്കണോ?
ചൈനയിലെ എച്ച്9എന്‍2 വൈറസ് ബാധയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പത്രക്കുറിപ്പിലൂടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയില്‍ ന്യൂമോണിയ ബാധിച്ച് നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ ചികിത്സ തേടിയിരുന്നു. പുതിയ വൈറസ് മൂലമല്ല രോഗബാധയെന്ന വിശദീകരണവുമായി ചൈന രംഗത്ത് വന്നിരുന്നു. ലോകാരോഗ്യസംഘടനക്കും ചൈന ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.
Join with metro post: കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ സിവില്‍ പോലീസ് ഓഫീസര്‍ ആര്യയ്ക്ക് അനുമോദനം
പനി, ചുമ, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള ‘നിഗൂഢ ന്യുമോണിയ’ ചൈനയിലെ സ്‌കൂള്‍ കുട്ടികളെ ബാധിച്ചതായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലും സ്‌കൂള്‍ കുട്ടികളില്‍ രോഗം പടരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലും മുന്‍കരുതലുകള്‍ എടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.