ലഹരിക്ക് പണം കണ്ടെത്താന്‍ മക്കളെ വിറ്റു; മാതാപിതാക്കള്‍ അറസ്റ്റില്‍
മുംബൈ: ലഹരിക്ക് പണം കണ്ടെത്താന്‍ മക്കളെ വിറ്റ മാതാപിതാക്കള്‍ പിടിയില്‍. 52 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും 2 വയസ്സുള്ള ആണ്‍കുട്ടിയെയും വിറ്റ സംഭവത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ 4 പേരാണ് പിടിയിലായത്. പെണ്‍കുഞ്ഞിനെ 14,000 രൂപയ്ക്കും ആണ്‍കുട്ടിയെ 60,000 രൂപയ്ക്കുമാണ് വിറ്റത്. ആണ്‍കുട്ടിയെ വാങ്ങിയയാളെയും പോലീസ് കണ്ടെത്തി. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണുള്ളത്.
പെണ്‍കുട്ടിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മാതാപിതാക്കളായ ഷംസീര്‍ ഖാന്‍, സാനിയ ഖാന്‍, ഏജന്റ് ഉഷ, ആണ്‍കുട്ടിയെ വാങ്ങിയ ഷക്കീല്‍ എന്നിവരാണ് പിടിയിലായത്. സഹോദരി പോലീസില്‍ പരാതി നല്‍കിയതോടെയാണ് പണത്തിനായി കുട്ടികളെ വിറ്റെന്ന വിവരം പുറത്തറിയുന്നത്.
Also Read; നിഗൂഢ ന്യുമോണിയ, ഇന്ത്യ ഭയക്കണോ?