December 22, 2024
#Top Four

ബഹിഷ്‌കരണ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസില്‍

കോഴിക്കോട് : യു.ഡി.എഫിന്റെ ബഹിഷ്‌കരണ ആഹ്വാനം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു. ഓമശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ പങ്കെടുത്തിരുന്നത്.

കോണ്‍ഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ എന്‍. അബുബേക്കര്‍, മുസ്ലിംലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈന്‍ , മുസ്ലീംലീഗ് കട്ടിപ്പാറ പഴവണ വാര്‍ഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. മൊയ്തു മുട്ടായി ചുരം സംരക്ഷണ സമിതി പ്രസിഡന്റു കൂടിയാണ്. ചുരത്തിന്റെ വികസന കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ് യോഗത്തില്‍ പങ്കെടുത്തത് എന്നാണ് മൊയ്തു മുട്ടായിയുടെ വിശദീകരണം.

Also Read; നരേന്ദ്രമോദി വ്യാഴാഴ്ച യുഎഇയില്‍

അതേസമയം പാര്‍ട്ടിനിര്‍ദ്ദേശം ലംഘിച്ചതിന് രണ്ട് പേരെയും മുസ്ലിം ലീഗ് നേതൃത്വം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാണ് സസ്‌പെന്‍ഷനെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. സദസില്‍ പങ്കെടുത്ത എന്‍. അബുബേക്കറിനെ കോണ്‍ഗ്രസും സസ്‌പെന്‍ഡ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *