നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിര്‍ദേശം

മലപ്പുറം: നവകേരള സദസ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി. തവനൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന് അറിയിച്ചാണ് ഉത്തരവ്. മണ്ഡലത്തില്‍ നവംബര്‍ 27 ന് സഫാരി ഗ്രൗണ്ടിലാണ് സദസ് നടക്കുന്നത്.
എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ നിര്‍ബന്ധിത പങ്കാളിത്തം ഉണ്ടാവണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നുമാണ് വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പിലുണ്ട്. നവ കേരളസദസ് പര്യടനം ഇന്ന് മുതല്‍ നാല് ദിവസം മലപ്പുറം ജില്ലയിലാണ് നടത്തുന്നത്.
എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരിങ്കൊടിയടക്കമുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ത്താനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഒരുങ്ങുന്നത്.
Also Read; നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കെതിരെ നടപടി