December 21, 2024
#india #Top Four

സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരുടെ ആരോഗ്യനില തൃപ്തികരം; ധന സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ 17 ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളികളെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് പുറത്തെത്തിച്ചത്. ഇവര്‍ ഇപ്പോള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ഇവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. സില്‍ക്യാര തുരങ്കം തകര്‍ന്ന പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ മുഴുവന്‍ ടണല്‍ നിര്‍മ്മാണങ്ങളും വിലയിരുത്താനും തീരുമാനമായിട്ടുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കഴിഞ്ഞ ദിവസം രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടത്. ഉച്ചയോടെ മാനുവല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെ പത്തിലധികം ആംബുലന്‍സുകളും ഡോക്ടര്‍മാരും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തി. തൊഴിലാളികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, കേന്ദ്ര മന്ത്രി ജനറല്‍ വി കെ സിംഗ് എന്നിവരും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റുമായി ബന്ധുക്കളും സില്‍ക്യാരയില്‍ എത്തിയിരുന്നു.

Also Read; കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍; പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Leave a comment

Your email address will not be published. Required fields are marked *