February 1, 2026
#Top Four

രോഗം ഭേദമായാലും കൊവിഡ് വൈറസ് നിലനില്‍ക്കുമെന്ന് പഠനം

കോറോണ രോഗബാധ ഭേദമായാലും ഒന്നരവര്‍ഷം വരെ ശ്വാസകോശത്തില്‍ വൈറസ് നിലനില്‍ക്കുമെന്ന് പഠനം. പാസ്ച്ചര്‍ ഇന്‍സ്റ്റിറ്റിയുട്ടും ഫ്രഞ്ച് ഗവേഷണ കേന്ദ്രമായ ആള്‍ട്രനെറ്റീവ് എനര്‍ജീസ് ആന്‍ഡ് അറ്റോമിക് എനര്‍ജി കമ്മീഷനും ചേര്‍ന്നാണ് പഠനം നടത്തിയത്. ശരീരത്തില്‍ അണുക്കള്‍ക്കെതിരായ പ്രതിരോധശേഷി നഷ്ടമാകുന്നതുകൊണ്ടാണ് വൈറസ് നിശബ്ദമായി ശരീരത്തില്‍ കഴിയുന്നത്. പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത വൈറസുകള്‍ ചിലപ്പോള്‍ ശരീരത്തില്‍ ഒളിച്ചിരിക്കാറുണ്ട്.

Also Read; തെക്കന്‍ കേരളത്തില്‍ മഴ അതിശക്തം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

എച്ച് ഐവി വൈറസ് ഈ വിധത്തില്‍ പ്രതിരോധ കോശങ്ങളില്‍ ഒളിച്ചിരുന്ന് വീണ്ടും സജീവമാകാറുണ്ട്. കൊവിഡിന് കാരണമാകുന്ന സാര്‍സ്‌കോവി വൈറസിന്റെ കാര്യത്തിലും ഇത് സംഭവിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. രോഗം ഭേദമായാലും തുടര്‍നിരീക്ഷീണത്തിന്റെ പ്രാധാന്യത്തിലേക്കാണ് ഈ കണ്ടെത്തല്‍ വെളിച്ചം വീശുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *