#Top Four

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം;വനിതാ നേതാക്കളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി പേലീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ ഏറ്റുമുട്ടി പോലീസും പ്രവര്‍ത്തകരും. രാഹുല്‍ മാങ്കുട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങളാണ് സംഘര്‍ഷത്തില്‍ കീറിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി.

Also Read; വിദേശ രാജ്യങ്ങളിലെ ജോലി ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് വാഹനത്തിന്റെ ചില്ലും ഷീല്‍ഡുകളും പ്രവര്‍ത്തകര്‍ വടി കൊണ്ട് അടിച്ചുതകര്‍ക്കുകയും ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. അതിനാല്‍ പോലീസിന് നേരെ പ്രവര്‍ത്തകര്‍ ചെരിപ്പും കല്ലും എറിഞ്ഞു. സ്ഥലത്ത് വലിയ സംഘര്‍ഷ അവസ്ഥയാണ് ഉണ്ടായത്. ഇതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമര സ്ഥലത്ത് തിരിച്ചെത്തിയതിനാലാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായത്.

 

 

Leave a comment

Your email address will not be published. Required fields are marked *